ലൈസൻസില്ലാത്ത മകനോടിച്ച കാർ തട്ടി മറ്റൊരു കാറിനു കേടുപാടുകൾ സംഭവിച്ചു; പിതാവ് നഷ്ടപരിഹാരം നൽകാൻ വിധി
റാസൽ ഖൈമ: ലൈസൻസില്ലാത്ത തൻ്റെ മകൻ ഓടിച്ച കാർ തട്ടി മറ്റൊരു കാറിനു കേടുപാടുകൾ സംഭവിച്ചതിനു പിതാവ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി.
2500 ദിർഹം കേടു പറ്റിയ കാറിൻ്റെ ഉടമക്ക് പിതാവ് നൽകിയിരിക്കണമെന്നാണു കോടതി വിധിച്ചിട്ടുള്ളത്.
കാറിൻ്റെ കേടുപാടുകൾ തീർക്കാൻ 9000 ദിർഹം ആവശ്യമാണെന്ന് പറഞ്ഞാണു കാറിൻ്റെ ഉടമ കേസ് കൊടുത്തത്.
എന്നാൽ വിദഗ്ധരുടെ പരിശോധനയിൽ പ്രസ്തുത കാറിനു 2500 ദിർഹമിനു താഴെ വരുന്ന റിപ്പയറിംഗ്ചിലവേ വരുന്നുള്ളൂ എന്നതിനാൽ കോടതി 2500 ദിർഹം നൽകാൻ വിധിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa