ജിദ്ദയിലെ മലയാളി വിദ്യാർത്ഥിനി രചിച്ച നൂറോളം ഇംഗ്ലീഷ് കവിതകളുടെ സമാഹാരം പുറത്തിറങ്ങി
ജിദ്ദ : ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത്ത് ഹിബയുടെ നൂറോളം ഇംഗ്ലീഷ് കവിതകളുടെ സമാഹാരം “ഷൈൻ വിത്ത് ഹോപ്സ് -ബി എ ഡയമണ്ട് ” ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നോഷൻ പ്രസ്സ് ഓൺലൈൻ വഴി പുറത്തിറക്കി. നോഷൻ പ്രസ്സ് ഓൺലൈനിനു പുറമേ ആമസോൺ ഓൺലൈൻ പോർട്ടലിലും ബുക്ക് ലഭ്യമാണ്.
ലേൺ എവെരി ഡേ, ബി ഹോപ്ഫുൾ, അസ്‌ട്രോഫിൽ സ്ക്രിബ്ബ്ലിങ്, ഡെക്കറേറ്റ് പീസ്, റിതം ഓഫ് ലൗ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുന്നത്.
പാഠ്യ വിഷങ്ങളോടൊപ്പം തന്നെ വിവിധ മേഖലയിൽ അഭിരുചി തെളിയിച്ചിട്ടുള്ള ഹിബ കവിതയോടൊപ്പം തന്നെ പ്രസംഗം, കാലിഗ്രാഫി, ചിത്രരചന, ബഹുഭാഷ ലേഖനങ്ങൾ തുടങ്ങി സാംസ്കാരികതയുടെ ബഹുമുഖ പ്രതിഭയാണ്. പ്രകൃതിയിൽനിന്നും, നമ്മുടെ ചുറ്റുപാടുകളിൽനിന്നും പാഠം ഉൾക്കൊള്ളുക എന്ന തത്വമാണ് ഹിബയുടെ രചനകളുടെ കാതലായി നിലകൊള്ളുന്നത്.
സൗദി അറേബിയയിലെ പ്രമുഖ കാർ പെയിന്റ് കമ്പനിയായ കളേഴ്സ് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ പെയ്ന്റ്സ് എന്ന സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ ജോലി ചെയ്യുന്ന പെരിന്തൽമണ്ണ, അമ്മിനിക്കാട് സ്വദേശി ഷാഹുൽ ഹമീദിദ് – ഹസനത്ത് ദമ്പതികളുടെ ഏക മകളാണ് ഫാത്തിമത്ത് ഹിബ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa