Monday, September 23, 2024
GCCTop Stories

പി സി ആർ നെഗറ്റീവ് റിസൽറ്റില്ലാതെ ഞങ്ങളുടെ വീട്ടുപടിക്കൽ വോട്ട് ചോദിക്കാൻ വരരുത്; തിരിച്ചടിച്ച് പ്രവാസികൾ

കരിപ്പൂർ: പ്രവാസികൾക്ക് നാടണയണമെങ്കിൽ പി സി ആർ ടെസ്റ്റും മോളിക്യുലാർ ടെസ്റ്റും നിർബന്ധമാക്കിയ കേന്ദ്ര നടപടിക്കെതിരെ ശബ്ദിക്കാൻ മടിക്കുന്ന രാഷ്ട്രീയക്കാർക്ക് താക്കീതുമായി പ്രവാസികൾ.

വരാനിരിക്കുന്ന ഇലക്ഷനിൽ വോട്ട് ചോദിക്കാനായി തങ്ങളുടെ വീടുകളിൽ വരുന്ന സമയം രാഷ്ട്രീയക്കാർ  കൈയിൽ കൊറോണ ടെസ്റ്റ്‌ നെഗറ്റീവ് റിസൽറ്റും കരുതണമെന്നാണു പ്രവാസികൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്.

പ്രവാസികളെ ആവോളം ഉപയോഗപ്പെടുത്തുയ രാഷ്ട്രീയക്കാർ പ്രവാസികൾക്ക് ഒരു പ്രയാസം വന്നപ്പോൾ കേന്ദ്രത്തിനെതിരെ ഒന്ന് പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ലെന്നതും കേന്ദ്രത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തുന്നില്ലെന്നുമാണു പ്രവാസികളെ ചൊടിപ്പിക്കുന്നത്.

വളരെ കുറച്ച് രാഷ്ട്രീയക്കാർ മാത്രമാണ് പ്രവാസികൾ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസത്തിനു പരിഹാരം തേടി എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞിട്ടുള്ളൂ എന്നതാണ് വസ്തുത.

തീരുമാനം കേന്ദ്രത്തിന്റേതാണെന്നിരിക്കെ പരസ്പരം വിഴുപ്പലക്കലുകൾ നിർത്തി സംസ്ഥാന സർക്കാറും പ്രതിപക്ഷവുമെല്ലാം ഈ വിഷയത്തിൽ ഒറ്റക്കേട്ടായി ഇട പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചാൽ ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികൾക്ക് അത് വലിയ അനുഗ്രഹമാകും.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്