Thursday, April 17, 2025
Jeddah

നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വി. കെ. റൗഫിന് പെരിന്തൽമണ്ണ എൻ. ആർ. ഐ ഫോറം യാത്രയയപ്പ് നൽകി.

ജിദ്ദ: നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന, ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, കലാ, കായിക – സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ വി. കെ. റൗഫിന് പെരിന്തൽമണ്ണ എൻ. ആർ. ഐ ഫോറം (പെന്ററിഫ് ) യാത്രയയപ്പ് നൽകി.

യാത്രയയപ്പ് യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശേരി അധ്യക്ഷത വഹിച്ചു. അയ്യൂബ് മുസ്ലിയാരകത്ത് മുഖ്യ പ്രഭാഷണം നടത്തി. അഷറഫ് താഴേക്കോട്, അക്ബർ ആലിക്കൽ, നൗഫൽ പാങ്ങ്, നിഹ്മത്തുള്ള തുടങ്ങിയവർ സംസാരിച്ചു. നാല് പതിറ്റാണ്ട് നീണ്ട തന്റെ പ്രവാസ അനുഭവങ്ങൾ മറുപടി പ്രസംഗത്തിൽ റൗഫ് പങ്ക് വെച്ചു.

നാട്ടിലായാലും പെൻറീഫ് ന്റെ പ്രവർത്തനങ്ങളിൽ താൻ കൂടെയുണ്ടാവുമെന്നും, പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും റൗഫ് പറയുകയുണ്ടായി. അലി ഹൈദർ, മുഹ്സിൻ, അക്ബർ, ലത്തീഫ് കാപ്പ് തുടങ്ങിയവർ സംബന്ധിച്ചു. നാസർ ശാന്തപുരം സ്വാഗതവും, മജീദ്. വി. പി. നന്ദിയും രേഖപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa