ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് ഒമിക്രോൺ ബാധിതരിൽ ഒരാൾ ഇപ്പോൾ ദുബൈയിൽ
കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ രണ്ട് ഒമിക്രോൺ കേസുകളിൽ ഒരാൾ സൗത്ത് ആഫ്രിക്കയിൽ സന്ദർശനം നടത്തിയ വിദേശിയാണെന്ന് റിപ്പോർട്ട്.
66 ഉം 46 ഉം വയസ്സുള്ള രണ്ട് പുരുഷന്മാർക്കാണു കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 66 കാരൻ വിദേശിയും രണ്ടാമത്തെയാൾ ബംഗളൂരുവിലെ ആരോഗ്യ പ്രവർത്തകനുമാണ്.
രോഗം സ്ഥിരീകരിച്ച വിദേശി നവംബർ 20 നു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണു ബംഗളുരുവിൽ വിമാനമിറങ്ങിയത്. ശേഷം ഹോട്ടലിൽ റൂമെടുത്ത ഇയാളുടെ കോവിഡ് പരിശോധനാ ഫലം വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു.
തുടർന്ന് ഒരു സർക്കാർ ഡോക്ടർ ഇയാളെ ഹോട്ടലിൽ സന്ദർശിച്ച് പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ സ്വയം ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു.ഒമിക്രോൺ സാഹചര്യത്തിൽ റിസ്ക് രാജ്യത്തിൽ നിന്ന് വന്നയാളായതിനാൽ 22 ആം തീയതി ഇയാളുടെ സാംബിൾ കൂടുതൽ പരിശോധനക്കായി അയക്കുകയും ചെയ്തു.
ഇയാളുമായി നേരിട്ട് ബന്ധപ്പെട്ട 24 പേരെയും നേരിട്ടല്ലാത്ത 240 പേരെയും കൊറോണ ടെസ്റ്റിനു വിധേയരാക്കുകയും എല്ലാവരുടെയും റിസൽറ്റ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
നവംബർ 23 നു ഇയാൾ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുകയും റിസൽറ്റ് നെഗറ്റീവ് ആണെന്ന് കാണുകയും നവംബർ 27 നു ഹോട്ടൽ ചെക്കൗട്ട് ചെയ്ത് ദുബൈയിലേക്ക് പറക്കുകയും ചെയ്തു.
അതേ സമയം ഇന്ത്യയിൽ സ്ഥിരീകരിച്ച് രണ്ട് കേസുകളും വളരെ നേരിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നവയായിരുന്നുവെന്നും എങ്കിലും ജാഗ്രത വെടിയരുതെന്നും ഇന്ത്യൻ ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa