Saturday, November 23, 2024
IndiaTop Stories

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡൽഹി:  അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ജനുവരി 31 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു.

അതേസമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർപ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.

ഈ മാസം 15 നു  അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നതിനു തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോണിന്റെ  പശ്ചാത്തലത്തിൽ അത് മാറ്റിയിരുന്നു.

കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ആരംഭിച്ചത്.

നിലവിൽ സൗദി അറേബ്യ ഒഴികെയുള്ള മുഴുവൻ ജിസിസി രാജ്യങ്ങളുമായും മറ്റു നിരവധി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെട്ടിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്