Saturday, September 21, 2024
Jeddah

ഫോക്കസ് ജിദ്ദ ബിസിനസ് സെമിനാർ നാളെ

ജിദ്ദ : “MISA/SAGIA അറിയേണ്ടതും ചെയ്യേണ്ടതും’’ എന്ന വിഷയത്തിൽ ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന ബിസ്നെസ്സ് സെമിനാർ നാളെ ( 25 മാർച്ച്, വെള്ളിയാഴ്ച ) ഉച്ചക്ക് 1.30 മുതൽ ജിദ്ദ സീസൺ റെസ്റ്ററന്റിൽ വെച്ച് നടക്കും.

വിഷൻ 2030 ന്റെ ഭാഗമായി സൗദിയിലെ നവീകരിച്ച ബിസിനസ് നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭകർ അവരുടെ ബിസിനസ് തുടർന്നും നിയമപ്രകാരം കൊണ്ടുപോകുന്നതിന് വേണ്ട പ്രധാന മാർഗരേഖ- രേഖകൾ സൂക്ഷിക്കൽ ,ബാലൻസ് ഷീറ്റിൽ ശ്രെദ്ദിക്കേണ്ട കാര്യങ്ങൾ , തെഴിലാളികളുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ,ഭാവിയിൽ സൗദി ഗവൺമെന്റിൽ പിഴ ലഭിക്കാതിരിക്കുക, വാറ്റ് : വരാൻ പോകുന്ന മാറ്റങ്ങൾ,വിവിധ തരം കമ്പനികളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട സകാത്ത് നടപടി ക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചു കൂടുതൽ അറിയുന്നതിനും, കൂടാതെ ബിസിനസ്സ് ഇതുവരെ പുതിയ നിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്ത സംരംഭർക്ക് വേണ്ട സമ്പൂർണ ഗൈഡ് ലൈൻസും, സൗദിയിലെ പുതിയ ബിസിനസ് സാധ്യതകളെ കുറിച്ചും ഉൾപ്പെട്ടതാണ് സെമിനാർ.

സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിൽ 30 വർഷത്തിലധികം പ്രവർത്തി പരിചയമുള്ള ജമാൽ ഇസ്മായിൽ, ജിദ്ദ ചേംബർ ഓഫ് കോമേഴ്‌സ് മുൻ വൈസ് ചെയർമാൻ മാസിൻ എം ബാതേരി എന്നിവർ സെമിനാറിന് നേതൃത്വം നൽകും. സംശയ നിവാരണവും ഉൾപ്പെട്ട സെഷൻ ആയിരിക്കുമെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു . രെജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 053 543 2156 , 054 065 4060

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q