ഇന്ത്യയിൽ നിന്നുള്ളവരുടെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിക്കൽ ആരംഭിച്ചു; വിശദാംശങ്ങൾ അറിയാം
കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിനു കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് പ്രവർത്തന സജ്ജമായി.
70 വയസ്സിനു മുകളിലുള്ളവർ, ജനറൽ വിഭാഗം, 45 വയസ്സിനു മുകളിൽ പ്രായമുള്ള മഹ്രം ഇല്ലാാത്ത സ്ത്രീകൾ എന്നീ മൂന്ന് കാറ്റഗറിയിലുള്ളവർക്കാണ് അപേക്ഷ നൽകാനാകുക.
ഈ വർഷം ചരിത്രത്തിൽ ഇത് വരെ അനുവദിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ക്വാട്ട (1,75,025) ഇത്തവണ ഇന്ത്യക്ക് സൗദി സർക്കർ അനുവദിച്ചിട്ടുണ്ട്. ഇതിൽ 1,40,000 പേർക്കും ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പോകാൻ സാധിക്കും.
സാധാരണ ഈടാക്കാറുള്ള 300 രൂപ അപേക്ഷാ ഫീസ് ഇത്തവണ ഉണ്ടാകില്ല എന്നത് പ്രത്യേകതയാണ്.
ഇപ്പോൾ https://hajcommittee.gov.in/haf23/?fbclid=IwAR10UnghLhh70uhy_1JM9pmJtk-CUmIlRbgjeUYZKho4bmS9020Rft6IjkQ എന്ന ലിങ്ക് വഴിയും haj committee of india ആപ് വഴിയും അപേക്ഷാ സമർപ്പിക്കാം. സൈറ്റിൽ പ്രവേശിച്ച് പുതിയ യുസർ നെയിമും പാസ് വേഡും മൊബൈൽ നമ്പറിന്റെ സഹായത്തോടെ ഉണ്ടാക്കി ലോഗിൻ ചെയ്തായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.
മാർച്ച് 10 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷകൻ അംഗികൃത കോവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം.
10/03/2023 നോ അതിനു മുമ്പോ ഇഷ്യു ചെയ്ത, മിനിമം 03/02/2024 വരെയെങ്കികും കാലാവധിയുള്ള പാസ്പോർട്ട് ആയിരിക്കണം.
അപേക്ഷയോടൊപ്പം പാസ്പോർട്ട് ഫാസ്റ്റ്, ലാസ്റ്റ് പേജുകൾ, കാൻസൽഡ് ചെക്ക് കോപ്പി, അഡ്രസ് പ്രൂഫ്, വൈറ്റ് ബാക്ക് ഗ്രൗണ്ടിലെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ് ലോഡ് ചെയ്യണം.
ടെക്നിക്കൽ സപ്പോർട്ടുകൾക്ക് +9102222107070, +9102222717100/01/02 എന്നീ നംബറുകളിലും പേയ്മെന്റ് എൻക്വയറിക്ക് +9102222717127 എന്ന നംബറിലും ബന്ധപ്പെടാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa