Sunday, November 24, 2024
Saudi ArabiaTop Stories

അന്ധത തടസ്സമായില്ല;കുതിരപ്പുറത്ത് ഈ സൗദി യുവാവ് ദിവസവും സഞ്ചരിക്കുന്നത് 140 കിലോമീറ്റർ ; വീഡിയോ

റിയാദ്: ബദർ അശറാറിയുടെ നിശ്ചയ ദാർഡ്യത്തിനു മുന്നിൽ തന്റെ അന്ധത ഒരു തടസ്സമേ ആയില്ല.

കുതിരപ്പുറത്തേറി തടസ്സങ്ങൾ ചാടിക്കടന്ന് കാണികളുടെ കൈയടി നേടിയ ബദർ ഇപ്പോൾ അന്ധനാായ ആദ്യത്തെ സൗദി കുതിര സവാരിക്കാരൻ എന്ന പദവി കരസ്ഥമാക്കിയിരിക്കുകയാണ്.

ഒരു സ്വകാര്യ കമ്പനിയിൽ ഡാറ്റാ സെക്ടറിൽ ആണ് ബദർ ശറാറി ജോലി ചെയ്യുന്നത്.

ഉമ്മയെയും ഇളയ സഹോദരനെയും പോലെ അന്ധനായി ജനിച്ച ബദർ, സൗദി ഇക്വസ്ട്രിയൻ ഫെഡറേഷനിൽ നിന്ന് ഈ മാസം ആദ്യം നൈറ്റ്സ് കാർഡ് നേടി അന്ധനായ ആദ്യ അംഗീകൃത സൗദി അശ്വാഭ്യാസിയായി മാറി.

റിയാദിന് പടിഞ്ഞാറ്, തുവൈഖിലെ തന്റെ വീട്ടിൽ നിന്ന് റിയാദിന് കിഴക്ക് അൽ-റിമാലിലെ അശ്വാഭ്യാസത്തിനുള്ള “മെദൽ” കേന്ദ്രത്തിലേക്കും തിരിച്ചും ബദർ ദിവസവും 140 കിലോമീറ്റർ സഞ്ചരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അഫ്ഗാൻ സഹായിയായ നസീമാണ് ബദറിനെ സഹായിക്കാറുള്ളത്.

കുതിരകളുമായുള്ള ഇടപഴകലുകൾ തന്റെ കഴിവുകൾ വർദ്ധിപ്പിക്കുകയും തന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. അത് തനിക്ക് ആത്മവിശ്വാസവും ശക്തിയും നൽകുകയും അന്തർമുഖത്വത്തിന്റെ തടസ്സം മറികടന്ന്, ആളുകളുമായി ഇടകലരാൻ സഹായിക്കുകയും ചെയ്തതായി ബദർ സന്തോഷം പങ്ക് വെക്കുന്നു.

ബദർ അശറാറി കുതിരപ്പുറത്ത് സഞ്ചരിക്കുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്