കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മൊബൈൽ കൊടുക്കുന്നവർക്കും മൂന്ന് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാർക്കും മുന്നറിയിപ്പ്
ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി ശീലിപ്പിക്കുന്നതിനെതിരെ സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഈ ശീലം കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകും.
കുട്ടിയെ സാങ്കേതികവിദ്യയ്ക്ക് അടിമപ്പെടുന്നതിനും ഭക്ഷണത്തിന്റെ അളവ് കുറയാനോ കൂടാനോ കാരണമാകുന്നതിനും കുടുംബവുമായുള്ള ആശയവിനിമയം മോശമാകുന്നതിനും ഇത്തരത്തിലുള്ള മൊബൈൽ ഉപയോഗം കാരണമാകും.
ദിവസത്തിൽ 3 മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാർക്കും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
ദിവസം 3 മണിക്കൂറിൽ കൂടുതൽ മൊബൈൽ ഉപയോഗിക്കുന്ന കൗമാരക്കാർക്ക് പൊതുവെ മാനസികാരോഗ്യ പ്രശ്‌നങ്ങളും പ്രത്യേകിച്ച് കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്ത പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa