മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്: ഈ വരുന്ന ഞായറാഴ്ച വൈകുന്നേരം ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ മുസ് ലിംകളോട് ആഹ്വാനം ചെയ്തു.
ആരെങ്കിലും നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി ദർശിച്ചാൽ അടുത്തുള്ള കോടതിയേയോ കോടതിയിലെത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളെയോ സമീപിക്കണം.
ഈ വിഷയത്തിൽ താത്പര്യമുള്ള ആളുകൾ വിവിധ മേഖലകളിൽ മാസപ്പിറവി നിരീക്ഷണത്തിനായി രൂപീകരിച്ച കമ്മിറ്റികളുമായി സഹകരിക്കണം.
പൊതു മുസ്‌ലിം സമൂഹത്തിന്റെ നന്മ ഉദ്ദേശിച്ചുള്ള പ്രവർത്തനമായതിനാൽ മാസപ്പിറവി നിരീക്ഷണത്തിൽ ഭാഗമായി പ്രതിഫലം നേടാൻ വിശ്വാസികൾ ശ്രമിക്കണമെന്നും സുപ്രീം കോടതി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa