Saturday, September 21, 2024
Jeddah

ഖലീൽ തങ്ങൾക്ക് ഐ സി എഫ് സ്വീകരണം നൽകി

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾക്ക് ഐ സി എഫ് ജിദ എയർ പോർട്ടിൽ സ്വീകരണം നൽകി.

വിശുദ്ധ ഹജ്ജ് കർമ്മങ്ങളുടെ തുടക്കങ്ങൾക്ക് മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. കേരളത്തിൽ നിന്നും സംസ്ഥാന സർക്കാർ വഴിയുള്ള ഔദ്യോഗിക യാത്രാ സംഘങ്ങൾ പൂർണ്ണമായും മക്കയിലെത്തി കഴിഞ്ഞിട്ടുണ്ട്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുള്ള അവസാന സംഘങ്ങളാണ് ഇപ്പോഴെത്തിക്കൊണ്ടിരിക്കുന്നത്.
മഅദിൻ ഹജ് സംഘത്തോടൊപ്പമാണ് ഇബ്രാഹിം ഖലീൽ തങ്ങൾ.

ഹാജി മാർക്ക് ആവശ്യമായ ഭക്ഷണം മറ്റു സഹായങ്ങളെല്ലാം ഐസിഎഫ് വളളിയർമാർ ഒരുക്കിയിരുന്നു.
സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, മുഹ്യിദ്ദീൻ കുട്ടി സഖാഫി, അബ്ദുറഹ്മാൻ ദേലമ്പാടി. അനീം കോഴിക്കോട്, ഹംസ സഖാഫി ,മുഹ്യിദ്ദിൻ അഹ്സനി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്