Saturday, September 21, 2024
Jeddah

കാരിമുക്ക്‌ പ്രവാസി മഹല്ല്‌ കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി

ജിദ്ദ : പരിശുദ്ധ ഹജ്ജ് കർമ്മത്തിന് എത്തിയ കൊണ്ടോട്ടി കാരിമുക്ക് ത്വാഹാ ജുമാ മസ്ജിദ് ഖാസി അബ്ദുറഹീം സഖാഫി,  മഹല്ല് സെക്രട്ടറി കാരി അബു ഹാജി  എന്നിവർക്ക് സ്വീകരണം കാരിമുക്ക് മഹല്ല് പ്രവാസി സംഗമം സ്വീകരണം നൽകി.
  ശറഫിയ്യ  ഒ ഐ സി സി  ഹാളിൽ  ചേർന്ന  സംഗമത്തിൽ മഹല്ല് പ്രതിനിധികളും സാമുദായിക നേതാക്കളും പങ്കെടുത്തു
കാരിമുക്ക്‌ അലവി ഹാജിയുടെ അധ്യക്ഷതയിൽ    നടന്ന  ചടങിൽ കെ സി  ഹംസ ഉത്ഘാടനം ചെയ്തു.
ദൈവത്തിന്റെ അതിഥികൾക്ക് സ്വീകരണം കൊടുക്കാൻ സാധിച്ചത്  വലിയ അനുഗ്രഹമാണെന്ന്  അദ്ദേഹം പറഞ്ഞു.
നാട്ടിൽ മഹല്ല് കമ്മറ്റിയുടെ പ്രവർത്തനത്തിനും ദർസ് പഠനത്തിനും  പള്ളിയുടെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കും പ്രവാസി കമ്മറ്റി നൽകുന്ന സഹായവും പിന്തുണയും വിലമതിക്കാൻ കഴിയാത്തതാണെന്നും  ചിട്ടയായ ഇടപെടൽ പ്രശംസനീയമാന്നെന്നും സെക്രട്ടറി അബു ഹാജി പറഞ്ഞു.

കാരിമുക്ക് പ്രവാസി കമ്മറ്റിയുടെ ഓരോ പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും
നാട്ടിലെ പള്ളിയെയും മത സ്ഥാപനങ്ങളെയും ഒരുമിച്ച് ഐക്യത്തോടെ കൊണ്ട് പോകാൻ സഹായിക്കുന്ന പ്രവാസി കാരിമുക്ക് മഹൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ മറ്റ് മഹൽ കമ്മറ്റികൾക്ക് മാതൃകയാക്കാവുന്നതാണെന്
ഖാസി സി.അബ്ദുറഹീം സഖാഫി പറഞ്ഞു
കാരി ഹമീദ് (ബാബു) സ്വാഗതവും  കെ കെ അബു നന്ദിയും പറഞ്ഞു.
കാരി ശംസു ,ബഷീർ,
പി.അനീസ്കെ.കെ ഫിറോസ്
കെ.വി കബീർ, കെ.ഷരീഫ് കാരി,ഷാഹുൽ ഹമീദ് ‘പി  എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്