അഞ്ച് കോടി മരങ്ങൾ നടാനായി സൗദി കണ്ടൽ തൈകളുടെ നഴ്സറി ആരംഭിച്ചു
തബൂക്ക്: 2030-ഓടെ 50 ദശ ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലെ റെഡ് സീ ഗ്ലോബൽ കണ്ടൽ തൈകൾക്ക് മാത്രമായുള്ള ഒരു നഴ്സറിയുടെ ഉദ്ഘാടനം പ്രഖ്യാപിച്ചു.
വൈവിധ്യമാർന്ന ജീവികളുടെ ആവാസകേന്ദ്രമായതിനാൽ കണ്ടൽക്കാടുകൾ നമുക്കുള്ള ഏറ്റവും മൂല്യവത്തായ പ്രകൃതിദത്ത സ്വത്തുകളിലൊന്നായി കണക്കാക്കപ്പെടുന്നതായും വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയവയുടെ ആഘാതങ്ങൾ കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളുമായി പൊരുത്തപ്പെടുന്നതിനും കാർബൺ വേർതിരിച്ചെടുക്കുന്നതിനും സംഭരിക്കുന്നതിനും കണ്ടൽക്കാടുകൾ സഹായിക്കുമെന്നും റെഡ് സീ ഗ്ലോബൽ സിഇഒ ജോൺ പഗാനോ പറഞ്ഞു.
കണ്ടൽക്കാടുകളുടെ എണ്ണം വർധിപ്പിക്കാനും ജൈവവൈവിധ്യം വർധിപ്പിക്കാനുമാണ് നഴ്‌സറി ലക്ഷ്യമിടുന്നത്, ഇത് പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുമെന്നും പഗാനോ പറഞ്ഞു.
എട്ട് മാസത്തോടെ കണ്ടൽ തൈകളുടെ നീളം 80 സെന്റിമീറ്ററിലെത്തും, അതിനുശേഷം അവ പ്രത്യേക കണ്ടൽ തോട്ടങ്ങളിൽ നടും.
മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് 5 മുതൽ 10 മടങ്ങ് വരെ കാർബൺ ആഗിരണം ചെയ്യുന്നതിൽ ഏറ്റവും ഫലപ്രദമായ സസ്യമായ കണ്ടൽ മരങ്ങൾ പാരിസ്ഥിതിക വൈവിധ്യത്തെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യുന്നവയാണ്..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa