Friday, May 3, 2024
Top StoriesTravel

സൗദിയിൽ ഭിന്ന ശേഷിക്കാർക്കുള്ള പാർക്കിംഗിൽ നിർത്തിയിട്ട വാഹനങ്ങൾ പിടിച്ചെടുത്തു.

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ ഭിന്ന ശേഷിക്കാർക്കായി നിജപ്പെടുത്തിയ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട 1833 വാഹനങ്ങൾ പിടിച്ചെടുത്തതായി സൗദി മുറൂർ അറിയിച്ചു.

ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഫീൽഡ് കാമ്പെയ്‌ൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.

ട്രാഫിക് സംവിധാനത്തിൽ അടങ്ങിയിരിക്കുന്ന നിയമങ്ങൾ പാലിക്കാനും സഹകരിക്കാനും എല്ലാവരോടും മ്മുറൂർ ആവശ്യപ്പെട്ടു.

അതേ സമയം ,കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടുള്ള പാതകൾ മുറിച്ചുകടക്കുമ്പോൾ അവർക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെടുന്നത് ഗതാഗത ലംഘനമാണെന്നും കാാൽ നട യാത്രക്കാരെ പരിഗണിക്കാത്ത ഡ്രവർമാർക്ക് 100 മുതൽ 150 റിയാൽ വരെയാണ്‌ പിഴ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്