അടുത്ത ഒരാഴ്ച സൗദിയിൽ താപ നില 50 ഡിഗ്രിയിലെത്തും
ജിദ്ദ: സൗദിയിൽ നാളെ (ഞായർ) മുതൽ ആഴ്ചാവസാനം വരെ പരമാവധി താപനില 46-50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
കിഴക്കൻ മേഖലയിൽ 48-50 ഡിഗ്രി സെൽഷ്യസിനും റിയാദ് മേഖലയുടെ കിഴക്ക്, തെക്കൻ ഭാഗങ്ങളിൽ 46-48 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനിലയുണ്ടാകും.
ഇന്ന് (ശനിയാഴ്ച) രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയുള്ള സൗദി നഗരങ്ങളും ഗവർണറേറ്റുകളും കേന്ദ്രം വെളിപ്പെടുത്തി. അൽ-അഹ്സയിൽ 49 ഡിഗ്രി സെൽഷ്യസും ദമാമിൽ 48 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിട്ടുണ്ട്.
വാദി അൽ-ദവാസിറിലും ഷറൂറയിലും താപനില 46 ഡിഗ്രി സെൽഷ്യസിലും ജിദ്ദയിലും ഖൈസൂമയിലും 45 ഡിഗ്രി സെൽഷ്യസിലും രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa