സൗദിയിലെ അവിവാഹിതകളുടെ കണക്കുകളും വിവിധ മേഖലകളിലെ വിവാഹച്ചെലവുകളും പുറത്ത് വിട്ട് പ്രാദേശിക പത്രം
സൗദി അറേബ്യയിൽ വിവാഹപ്രായമായിട്ടും വിവാഹം കഴിക്കാത്ത യുവതികളുടെയും രാജ്യത്തിൻ്റെ വിവിധ മേഖലകളിലെ വിവാഹച്ചെലവുകളുടെ കണക്കുകളും ഒരു പ്രാദേശിക പത്രം പുറത്ത് വിട്ടു.
രാജ്യത്ത് താപ നിലയിൽ ഏറ്റവും മുന്നിലുള്ള പ്രദേശമായ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലാണ് സൗദിയിൽ ഏറ്റവും ഉയർന്ന വിവാഹച്ചെലവുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരു ലക്ഷം റിയാൽ ആണു അൽ അഹ്സയിലെ വിവാഹച്ചെലവെങ്കിൽ തൊട്ട് പിറകിൽ 90,000 റിയാലോടെ സക്കാക്കയാണുള്ളത് . അതേ സമയം വിവാഹച്ചെലവ് ഏറ്റവും കുറവുള്ളത് ഖമീസ് മുശൈതിൽ ആണ് (40,000 റിയാൽ). തൊട്ട് പിറകിൽ കുറവുള്ള സ്ഥലം ഖുൻഫുദയാണ് (45,000 റിയാൽ).
ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത 20 നും 24 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ എണ്ണം 5,96,455 ആണെങ്കിൽ 25 നും 29 നും ഇടയിൽ 3,03,603 ഉം 30 നും 34 നും ഇടയിൽ 1,41,225 ഉം സ്ത്രീകൾ അവിവാഹിതരായി ഉള്ളതായി റിപ്പോർട്ട് വെളിപ്പെടുത്തി.
രാജ്യത്തെ ഉയർന്ന വിവാഹച്ചെലവുകൾ ആണ് ഇത്രയും സ്ത്രീകൾ അവിവാഹിതരായി കഴിയാൻ കാരണമെന്നും ഇത് ഗൗരവപരമായ പ്രശ്നമാണെന്നും പ്രാദേശിക മീഡിയകൾ ഓർമ്മിപ്പിക്കുന്നു.
വ്യത്യസ്ത ആചാരങ്ങളും മറ്റും വിവാഹച്ചെലവുകൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ടെങ്കിൽ അതോടൊപ്പം പുതിയ കാലത്തെ സോഷ്യൽ മീഡിയകളിലെ അനുകരണങ്ങളും വിവാഹച്ചെലവുകൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa