അമിതമായ വൈകാരികത മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി കൺസൾട്ടൻ്റ്
അമിതമായ കോപം പോലുള്ള വൈകാരികത മൂലമുണ്ടാകുന്ന വിവിധ രോഗങ്ങളെക്കുറിച്ച് പ്രശസ്ത സൗദി കാർഡിയോളജി ആൻഡ് ആർട്ടീരിയൽ കത്തീറ്ററൈസേഷൻ കൺസൾട്ടന്റായ ഡോ. ഖാലിദ് അൽ-നിംർ മുന്നറിയിപ്പ് നൽകി.
കോപവും മറ്റു തീവ്ര വൈകാരികതകളും പ്രമേഹവും രക്ത സമ്മർദ്ദവും വർദ്ധിക്കാൻ കാരണമാകുമെന്ന് ഡോ: ഖാലിദ് പറയുന്നു.
അതോടൊപ്പാം രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കൂട്ടുകയും ബ്രയിൻ, ഹാർട്ട് സ്ട്രോക്കുകൾ ഉണ്ടാകാൻ സാധ്യത കൂട്ടുകയും ചെയ്യും.
തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആയിരുന്നു ഡോ: ഖാലിദ് അൽ നിംർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa