Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിൽ ആകാശത്തേക്ക് വെടിവെച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു; പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞ കേസിലും അറസ്റ്റ്

സൗദിയിൽ പൊതുസ്ഥലത്ത് രണ്ട് തോക്കുകൾ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച രണ്ടു സ്വദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.

തബൂക്കിലാണ് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധം വെടിയുതിർത്തതിന് രണ്ട് പൗരന്മാരെ തബൂക്ക് മേഖലാ പോലീസ് അറസ്റ്റ് ചെയ്തത്.

വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച പ്രതികളെ സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ചതടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

അതെ സമയം കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ-ബാതിൻ ഗവർണറേറ്റിൽ പൊതു ധാർമികതക്ക് വിരുദ്ധമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

തായിഫ് ഗവർണറേറ്റിൽ പൊതുസ്ഥലത്ത് കൂട്ടത്തല്ലിൽ ഏർപ്പെട്ട 8 പൗരന്മാരെ തായിഫ് പോലീസും അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യം പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തവരും അറസ്റ്റിലായിട്ടുണ്ട്.

പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി തബൂക് മേഖലാ പോലീസ് വിശദീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa