Friday, November 22, 2024
HealthTop Stories

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നം ഓർമ്മപ്പെടുത്തി സൗദി കൺസൾട്ടൻ്റ്

ജിദ്ദ: ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് പ്രമുഖ സൗദി കൺസൾട്ടൻ്റ് കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ഡോ: സഅദ് അശുഹൈബ് മുന്നറിയിപ്പ് നൽകി.

അനാരോഗ്യകരമായ ഭക്ഷണം, പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്, ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ചയ്ക്ക് കാരണമാകുമെന്നാണു ഡോ സഅദ് മുന്നറിയിപ്പ് നൽകുന്നത്.

ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന അനീമിയ വളരെ സാധാരണമാണ്, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ, ഡോ: പറയുന്നു.

അതോടൊപ്പം, എല്ലാത്തരം ഇരുമ്പ് ഗുളികകളും കുടലിലൂടെ ആഗിരണം ചെയ്യപ്പെടുന്നില്ലെന്നും അവ കടുത്ത മലബന്ധത്തിനും കാരണമാകുമെന്നും അൽ-ഷെഹൈബ് ചൂണ്ടിക്കാട്ടി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്