മരുഭൂ നിദ്രയുടെ കാമുകൻ നിയോമിലേക്ക്; ശൈബിൻ പടനിലത്തിന് ജിദ്ദയിലെ യാത്ര പ്രേമികൾ യാത്രയയപ്പ് നല്കി
ആഗോള മലയാളികളക്കിടയിലെ ഏറ്റവും വലുതും ജനപ്രിയവും ശ്രദ്ധേയവുമായ സഞ്ചാരി ഗ്രൂപ്പിന് ജിദ്ദയിൽ തുടക്കം കുറിച്ചവരിൽ ഒരാളും, ജിദ്ദയിലെ പ്രവാസി സഞ്ചാരികൾക്കിടയിൽ സൗദി യാത്രകളുടെ പുതുവഴികൾ തെളിയിച്ച യാത്രികനുമായ ശൈബിൻ പടനിലത്തിന് ജിദ്ദയിലെ യാത്ര പ്രേമികൾ യാത്രയയപ്പ് നല്കി.
മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത മരുഭൂമിയിലെയും സൗദി മലകളിലെയും വിദൂര ഇടങ്ങളിൽ പോയി ക്യാമ്പ് ചെയ്യുന്നതിൽ സവിശേഷ താല്പര്യം കാണിച്ചിരുന്ന ശൈബിൻ “മരുഭൂ നിദ്രയുടെ കാമുകൻ ” എന്നാണ് ജിദ്ദയിലെ സഞ്ചരികൾക്കിടയിൽ അറിയപ്പെടുന്നത്.
അന്താരാഷ്ട്ര കേവ് ഡൈവേഴ്സ്ന് ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന സുമ്മാനിലെ ഗുഹകളിലേക്ക് എത്തിയ ആദ്യ ഇന്ത്യൻ യാത്രികരിലൊരാളാണ് ശൈബിൻ. സ്വദേശികളായ യാത്രികർക്കിടയിലും ശൈബിൻ ശ്രദ്ധേയനാണ്.
സൗദിയിലെ ഏറ്റവും ദുർഘടമായ ട്രക്കിംങുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വാദി ഖത്ത് ട്രക്കിങ് സ്വദേശികളോടൊപ്പം പൂർത്തിയാക്കിയത് അശൈബിന്റെ യാത്രാ ജീവിതത്തിലെ സവിശേമായ നേട്ടമാണ്.
ജിദ്ദയിലെ നിന്നും ജോലി മാറ്റം ലഭിച്ച ശൈബിൻ നിയോമിലേക്കാണ് പോകുന്നത്. ഖുറയാത്തില് നിന്നും എത്തിയ മുതിർന്ന സഞ്ചാരി അൻവർ കാസിം ശൈബിനു മോമെന്റൊ സമ്മാനിച്ചു.
സൗദി മരുഭൂമിയിലെ അതി സുന്ദരമായ ഭൂമിക ആയ നൂഫൂദ് ഉൾപ്പെടുന്ന ഉത്തര മേഖല എന്നും കൊതിപ്പിച്ചിരുന്ന ഇടം ആണെന്നും , അവിടേക്ക് പോകാനാവുന്നത് ഭാഗ്യമാണെന്നും, യാത്രകൾ അവിടെയും തുടരുമെന്നും ശൈബിൻ പറഞ്ഞു.
സഞ്ചാരി ജിദ്ദ മുൻ ഗ്രൂപ്പ് അഡ്മിൻ സലീം ഒറ്റപ്പാലം അധ്യക്ഷത വഹിച്ച ചടങ്ങില് സബീല് സ്വാഗതവും ആദിൽ നന്ദിയും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa