സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; ലെവി ഇളവ് അവസാനിക്കാനിരിക്കുന്നു
ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ നിന്ന് ഇളവ് നൽകിക്കൊണ്ടുള്ള സമയപരിധി ഇനി 90 ദിവസം കൂടി മാത്രമേ ലഭ്യമാകുകയുള്ളൂ.. ഒരു വർഷത്തേക്ക് കൂടി നീട്ടിയ ലെവി ഇളവ് ഈ വരുന്ന ശഅ്ബാനിന്റെ മധ്യത്തിൽ ആണു അവസാനിക്കുക.
ഒൻപതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കായിരുന്നു ലെവി ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാപനത്തിൻ്റെ ഉടമയും ഈ ഒൻപത് ജീവനക്കാരി ഒരാളായി രെജിസ്റ്റർ ചെയ്യപ്പെടുകയും ജോലി ചെയ്യുകയും വേണം.
ഇളവ് സിസ്റ്റം പ്രകാരം, ഒൻപത് ജീവനക്കാരിൽ ഉടമക്ക് പുറമേ മറ്റൊരു സൗദി ജീവനക്കാരൻ കൂടിയുണ്ടെങ്കിൽ 4 പ്രവാസികളെ ലെവിയിൽ നിന്ന് ഒഴിവാക്കും. ഉടമ മാത്രമേ ഒൻപത് പേരിൽ സൗദി ജിവനക്കാരനായി ഉള്ളൂ എന്നുണ്ടെങ്കിൽ 2 പ്രവാസികളുടെ ലെവിയും ഒഴിവാക്കിക്കൊടുക്കും.
അതേ സമയം ലെവി ഇളവ് അവസാനിക്കാറാകുന്ന സമയം വീണ്ടും ഇളവ് പുതുക്കുമോ എന്നത് സംബന്ധിച്ച്
ഒന്നും പറയാൻ സാധിക്കില്ല. കഴിഞ്ഞ വർഷം ഒരു വർഷത്തേക്ക് കൂടി ഇളവ് നീട്ടിയതായിരുന്നു.
സൗദി വിപണിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 2022 ന്റെ ആദ്യ പാദത്തിൽ ഏകദേശം 7.53 ലക്ഷം സ്ഥാപനങ്ങൾ ആയിരുന്നുവെങ്കിൽ ഈ വർഷം (2023) ആദ്യ പാദത്തിന്റെ അവസാനത്തോടെ അത് 1.19 ദശലക്ഷത്തിലധികം സ്ഥാപനങ്ങളായി വർദ്ധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa