ഉറക്കം എപ്പോഴാണ് നല്ലത് ? വ്യത്യസ്ത സമയങ്ങളിലെ ഉറക്കം കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ എന്തെല്ലാം?
ജിദ്ദ: ഉറക്കത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അസമയത്തുള്ള ഉറക്കങ്ങളുടെ ദോഷത്തെക്കുറിച്ചും കാർഡിയോളജിസ്റ്റ് ഡോ: സ്വാലിഹ് അൽ ഗാമിദി എല്ലാവരെയും ഉണർത്തുന്നു.
ഫജ് റിനു ശേഷമുള്ള (പ്രഭാത) ഉറക്കം ശാരീരികമായി ക്ഷീണിപ്പിക്കും എന്ന് പറഞ്ഞ ഡോക്ടർ അസ്വറിനു ശേഷമുള്ള (വൈകുന്നേരം) ഉറക്കം മാനസികമായി ക്ഷീണം ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഉറങ്ങാൻ പറ്റുന്ന സമയം രാത്രിയിലോ, അല്ലെങ്കിൽ ഉച്ചയുറക്കമോ മാത്രമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ചിലയാളുകൾ ക്ഷീണം ഉണ്ടാകുമെന്ന് കരുതി പ്രഭാതത്തിൽ വ്യായാമം ചെയ്യില്ല. എന്നാൽ ഇത് കൂടുതൽ ക്ഷീണം ഉണ്ടാകാൻ ഇടയാക്കുന്നുവെന്നും ഡോക്ടർ സ്വാലിഹ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa