സൗദി പ്രവാസികൾക്ക് ആശ്വാസകരമായ പുതിയ സേവനങ്ങൾ അബ്ഷിറിലും മുഖീമിലും ഉൾപ്പെടുത്തി ജവാസാത്ത് ; വിശദമായി അറിയാം
റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്‌ട്രോണിക് സേവന പ്ലാറ്റ്‌ഫോമുകളായ അബ്ഷറിലും മുഖീമിലുമായി ജവാസത്ത് എട്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ഉൾപ്പെടുത്തി.
അബ്ഷിറിൽ നാല് സേവനങ്ങൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവ താഴെ കൊടുക്കുന്നു:
പാസ്പോർട്ട് നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്‌താൽ റിപ്പോർട്ട് ചെയ്യുക. സന്ദർശന വിസയിലെത്തുന്നവർക്ക് ഡിജിറ്റൽ രേഖ. റസിഡന്റ്സ് റിപ്പോർട്ട് . വിസിറ്റേഴ്സ് റിപ്പോർട്ട് എന്നിവയാണ് നാല് പുതിയ അബഷിർ സേവനങ്ങൾ.
മുഖീം പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ നാലു സേവനങ്ങൾ താഴെ കൊടുക്കുന്നു.
ട്രാൻസ്ലേറ്റ് ചെയ്ത പേരിൽ മാറ്റം വരുത്തുക. ഇഖാമ നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യുക. വിസയെക്കുറിച്ച് എന്ക്വയറിയും വെരിഫിക്കേഷനും നടത്തുക. തൊഴിലുടമക്ക് സഹായകരമാകുന്ന വാണിംഗ് നോട്ടിഫിക്കേഷനുകൾ. എന്നിവയാണ് നാല് പുതിയ മുഖീം സേവനങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa