Thursday, May 2, 2024
Top StoriesTravelWorld

വിസയില്ലാതെ ഇറാനിലേക്ക് പറക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാർക്ക് ബാധകമായ 4 വ്യവസ്ഥകൾ അറിയാം

ന്യൂഡെൽഹി: വിനോദസഞ്ചാരത്തിനായി രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് വിസ ഒഴിവാക്കൽ പദ്ധതി പ്രാബല്യത്തിൽ വന്നതായി ഇറാൻ എംബസി അറിയിച്ചു.

നാല് നിബന്ധനകൾക്ക് വിധേയമായി ഫെബ്രുവരി 4 മുതൽ ആണ് ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനം പ്രാബല്യത്തിൽ വന്നത്.

വിസയില്ലാതെ ഒരു ഇന്ത്യൻ പൗരന് ഇറാനിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നത്തിനുള്ള നാല് വ്യവസ്ഥകൾ താഴെ കൊടുക്കുന്നു.

1.സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള ഇന്ത്യക്കാർക്ക് വിസയില്ലാതെ ആറുമാസത്തിലൊരിക്കൽ ഇറാനിൽ പ്രവേശിക്കാൻ അനുവാദമുണ്ട്, പരമാവധി 15 ദിവസം വരെയാണ് കാലാവധി . ഈ 15 ദിവസത്തെ താമസ കാലയളവ് നീട്ടാനാകില്ല.

2.ടൂറിസം ആവശ്യങ്ങൾക്കായി മാത്രം ഇറാനിൽ പ്രവേശിക്കുന്ന വ്യക്തികൾക്ക് ആണ് വിസ രഹിത നിയമം ബാധകമാകുക.

3.ഇന്ത്യക്കാർ ഇറാനിൽ കൂടുതൽ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളിൽ ഒന്നിലധികം എൻട്രികൾ നടത്താനോ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് വിസ ഉണ്ടായിരിക്കണം.

4.വിമാനമാർഗം ഇറാനിൽ പ്രവേശിക്കുന്ന ഇന്ത്യക്കാർക്ക് ആണ് വിസ രഹിത നിയമം ബാധകമാകുക. ഇവയാണ് നാല് വ്യവസ്ഥകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്