Tuesday, December 3, 2024
Saudi ArabiaTop Stories

മക്ക പ്രവിശ്യയിൽ കൊടും ഭീകരന് അഭയം നൽകിയ സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കി

ജിദ്ദ: മക്ക പ്രവിശ്യയിൽ കൊടും ഭീകരന് അഭയം നൽകുകയും സഹായം നൽകുകയും ചെയ്ത സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഹസാൻ ബിൻ സാബിത്ത് അൽ ഹസൂബർ എന്ന സൗദി പൗരനെയാണ് ഒരു കൊടും ഭീകരന് അഭയം നൽകുകയും , അവനുമായി ആശയവിനിമയം നടത്തി, അവൻ്റെ ക്രിമിനൽ പദ്ധതികൾ അറിഞ്ഞുകൊണ്ട് കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് വധശിക്ഷക്ക് വിധേയനാക്കിയത്.

വധശിക്ഷക്ക് വിധേയനാക്കപ്പെട്ട സ്വദേശി പൗരൻ അഭയം നൽകിയ ഭീകരൻ ഒരു സൗദി സൈനികന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിരുന്നു.

പ്രതിക്ക് കോടതി വധ ശിക്ഷ വിധിക്കുകയും അപ്പീൽ കോടതി ശിക്ഷാ വിധി ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന് ശനിയാഴ്ച മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്