സൗദി പ്രവാസികൾക്ക് ഇപ്പോൾ തങ്ങളുടെ കുടുംബാംഗങ്ങളെ സൗദിയിലേക്ക് കൊണ്ടുവരാൻ വിസിറ്റ് വിസയാണോ ഉംറ വിസയാണോ ഏറ്റവും ഉത്തമം ?
നാട്ടിൽ സ്കൂൾ വെക്കേഷൻ ആരംഭിക്കാനിരിക്കെ, സൗദി പ്രവാസികൾക്ക് തങ്ങളുടെ കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ട് വരാൻ വിസിറ്റ് വിസയാണോ ഉംറ വിസയാണോ നല്ലത് എന്ന സംശയം നിരവധി പ്രവാസികൾ ഉന്നയിക്കുന്നുണ്ട്.
ജൂൺ 6 നു മുമ്പ് നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ ഉംറ വിസ എടുക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്നാണ് സ്കൈവൈഡ് (എ ആർ നഗർ- കുന്നുമ്പുറം) ട്രാവൽസ് എംഡി സാലിം പിഎം അറേബ്യൻ മലയാളിയെ അറിയിക്കുന്നത്. ജൂൺ 6 ഓട് കൂടെ ഉംറ വിസക്കാർ സൗദിയിൽ നിന്ന് പുറത്ത് പോകണം എന്നാണ് നിയമം.
വിസിറ്റ് വിസക്ക് പോകുകയാണെങ്കിൽ വി എഫ് എസ് ബയോമെട്രിക് അടക്കം വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഉംറ വിസക്ക് പോകുകയാണെങ്കിൽ ഈ നടപടിക്രമങ്ങങ്ങൾ ഒന്നും പൂർത്തിയാക്കേണ്ടതില്ല. വിസിറ്റ് വിസ ഇഷ്യു ചെയ്യുന്നതിനേക്കാൾ 2000 ത്തിലധികം രൂപ ഉംറ വിസ ഇഷ്യു ചെയ്യുമ്പോൾ ലാഭവും ലഭിക്കും. അതോടൊപ്പം സമയ ലാഭവും ലഭിക്കും.
അപേക്ഷ ലഭിച്ച അന്ന് തന്നെ ഉംറ വിസ തങ്ങൾ ഇഷ്യു ചെയ്ത് നൽകുന്നുണ്ടെന്നും ഇത് സംബന്ധിച്ച് സംശയങ്ങൾക്ക് ആർക്കും തന്റെ വാട്സ് ആപ് നമ്പറിൽ (http://wa.me/+918891077088 ) ബന്ധപ്പെട്ടാവുന്നതാണെന്നും സാലിം പി എം അറിയിക്കുന്നു.
അതേ സമയം ജൂൺ 6 നു ശേഷവും കുടുംബാംഗങ്ങൾ സൌദിയിൽ തുടരാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, അവർ വിസിറ്റ് വിസ ഇഷ്യു ചെയ്യുകയാണ് വേണ്ടതെന്നും, വിസിറ്റ് വിസ ഇഷ്യു ചെയ്യാൻ അപേക്ഷിക്കുന്നവർ വി എഫ് എസിൽ പോയി മടങ്ങാതിരിക്കാൻ ആവശ്യമായ സഹായങ്ങൾക്ക് തങ്ങളുമായി ബന്ധപ്പെടാമെന്നും സാലിം പിഎം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa