Monday, November 25, 2024
Saudi ArabiaTop Stories

ലക്ഷ്യമിട്ടതിനേക്കാൾ ഏഴ് വർഷം മുംബ് സുപ്രധാന നേട്ടം കൈവരിച്ച് സൗദി ടൂറിസം വകുപ്പ്

വിഷൻ 2030 ൻ്റെ ഭാഗമായി 2030 ഓട് കൂടെ സൗദിയിലേക്ക് 10 കോടി ടൂറിസ്റ്റുകളെ ആകർഷിപ്പിക്കാനുള്ള പദ്ധതി ലക്ഷ്യമിട്ടതിലും ഏഴ് വർഷം മുംബ് തന്നെ പൂർത്തീകരിച്ച നേട്ടവുമായി സൗദി ടൂറിസം വകുപ്പ്.

2023 അവസാനത്തോടെ തന്നെ 100 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്ത് എത്തിക്കുന്നതിൽ വിജയം വരിച്ച നേട്ടം ആഘോഷിക്കുകയാണ് ടുറിസം വകുപ്പ്.

”സൗദി അറേബ്യയിലേക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ വരവ് ഞങ്ങൾ സുഗമമാക്കി, 100 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെ എത്തിച്ചു, അവരുടെ ചെലവ് 250 ബില്യൺ കവിഞ്ഞു”- ടുറിസം മന്ത്രി അഹ്മദ് അൽ ഖാതിബ് പറഞ്ഞു.

2030ഓടെ 150 മില്യൺ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യമാണ് മന്ത്രാലയത്തിനുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.

സമ്പദ്‌വ്യവസ്ഥയിൽ തൊഴിലവസരങ്ങളുടെയും സുസ്ഥിര നിക്ഷേപങ്ങളുടെയും പ്രധാന ചാലകമായി ടൂറിസം മാറിയതിനെ മന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്