Friday, November 22, 2024
Saudi ArabiaTop Stories

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

ജിദ്ദ: രാജ്യത്തെവിടെയും മാസപ്പിറവി ദർശിക്കാത്തതിനാൽ ചൊവ്വാഴ്ച റമളാൻ 30 പൂർത്തിയാക്കി ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കും സൗദിയിൽ പെരുന്നാളെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.

റമളാൻ 29 ആയ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് സൂര്യാസ്തമയത്തിനു മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്നും സ്വാഭാവികമായും മാസപ്പിറവി ദർശിക്കില്ല എന്നതിനാൽ , റമളാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കുമെന്ന് വാന നിരീക്ഷകൻ ഡോ:അബ്ദുല്ല മിസ്നദ് പ്രസ്താവിച്ചിരുന്നു

ബുധനാഴ്ച സൂര്യോദയത്തിന് തൊട്ടുപിന്നാലെ രാജ്യത്തുടനീളമുള്ള ഈദ് അൽ-ഫിത്തർ പ്രാർത്ഥന നടക്കും, വാർഷിക ഈദ് പ്രാർത്ഥനയ്ക്കായി വിശ്വാസികളെ ഉൾക്കൊള്ളാൻ സമഗ്രമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് സൂര്യോദയത്തിന് ശേഷം 15 മിനിറ്റിന് ശേഷം ഈദുൽ ഫിത്തർ നമസ്‌കാരം നടത്താൻ സൗദി ഇസ്‌ലാമിക് കാര്യ, ദവ, ഗൈഡൻസ് മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ-അഷൈഖ് നിർദ്ദേശം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa