സൗദി കെഎംസിസി ഹജ്ജ് സെൽ 2024; മദീന വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
ഈ വർഷത്തെ ഹജ്ജ് വളണ്ടിയർമാരുടെ പ്രഥമയോഗത്തിൽ അല്ലാഹുവിൻറെ അതിഥികളായി എത്തുന്ന ഹാജിമാർക്ക് മികച്ച സേവനം നൽകുവാൻ യോഗം തീരുമാനിച്ചു. മദീനയിൽ രണ്ടര മാസത്തോളം നീണ്ടു നിൽക്കുന്ന പ്രവർത്തനം കഴിഞ്ഞ വർഷങ്ങളേക്കാൾ മികച്ച സേവനം നൽകുന്നതിന് വളണ്ടിയർമ്മാരെ സജ്ജമാകുന്നതിനായിരുന്നു
സംഗമം സംഘടിപ്പിച്ചത് .
അബ്ദുള്ള പേങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശരീഫ് കാസർഗോഡ് ഉദ്ഘാടനം ചെയ്തു നഫ്സൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി ഇബ്രാഹിം ഫൈസി ,ഗഫൂർ അടിവാരം ,ഫസലുറഹ്മാൻ പുറങ്ങ്, ഗഫൂർ താനൂർ, അഹമ്മദ് മുനമ്പം, ഷാജഹാൻ ചാലിയം ,ഷമീർ അണ്ടോണ ഷാഫി വളാഞ്ചെരി എന്നിവർ ആശംസ പ്രസംഗം നടത്തി.
അഷ്റഫ് അഴിഞ്ഞിലം സ്വാഗതവും ഓക്കേ റഫീഖ് നന്ദി അറിയിച്ചു ഈ വർഷത്തെ മദീന ഹജ്ജ് സെൽ നിയന്ത്രിക്കുന്നതിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു
ജലീൽ കുറ്റ്യാടി ചെയർമാൻ, ഷംസു മലബാർ,മുജീബ് കോതമംഗലം, അബ്ബാസ് വാഴക്കാട് എന്നിവരെ വൈസ് ചെയർമാൻമാരായും മെഹബൂബ് കീഴ്പ്പറമ്പ് കൺവീനർ, നൗഷാദ് ഇർഫാനി കണ്ണൂർ നജ്മുദ്ധീൻ വയനാട് സിദ്ദിഖ് കാസറഗോഡ്
എന്നിവരെ ജോയിന്റ് കണവീനർമ്മാരായും നാസർ തടത്തിലിനെ കോർഡിനേറ്റർ ആയും മൻസൂർ ഇരുമ്പുഴി മുസ്തഫ മൈത്ര
എന്നിവരെ ജോയിന്റ് കോർഡ്നേറ്റർമാരായും ക്യാപ്റ്റനായി അഷ്‌റഫ് ഒമാനൂരിനേയും, വൈസ് ക്യാപ്റ്റന്മാരായി മജീദ് അരിമ്പ്ര സമീർ അണ്ടോണ എന്നിവരേയും ട്രഷറായി ഒ.കെ റഫീഖിനേയും രക്ഷാധികാരികളായി
സയ്യിദ് മൂന്നിയൂർ,സമീർ ഖാൻ,ഗഫൂർ പട്ടാമ്പി,അഷ്റഫ് അഴിഞ്ഞിലം എന്നിവരേയും യോഗത്തിൽ തിരഞ്ഞെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa