സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി
അൽ ജൗഫ്: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ഹുസൈൻ ബിൻ മആസിർ അറുവൈലി എന്ന സൗദി പൌരനെയാണ് ഹമൂദ് ബിൻ ഖലഫ് അൽ അൻസി എന്ന സൗദി പൌരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരക്ക് നേരെ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കേസ് കോടതിക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ.കോർട്ട് ഉത്തരവിടുകയും ഇന്ന് അൽ ജൗഫിൽ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa