സാധാരണ ശരീര താപനിലയും അതിലെ മാറ്റങ്ങൾക്കുള്ള കാരണവും വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: സാധാരണ ശരീര താപനിലയും അത് കൂടാനും കുറയാനുമുള്ള കാരണവും വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം.
സാധാരണ ശരീര താപനില സാധാരണയായി 36.1 മുതൽ 37.2 ഡിഗ്രി സെൽഷ്യസ് വരെയാണ്.
എന്നാൽ ഇത് അന്തരീക്ഷ താപനിലയും ശാരീരിക പ്രവർത്തനങ്ങളും പോലുള്ള ചുറ്റുമുള്ള സാഹചര്യങ്ങളെ ആശ്രയിച്ച് ചെറുതായി കൂടുകയോ കുറയുകയോ ചെയ്യാം, മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം, അൾട്രാവയലറ്റ് രശ്മികൾക്കെതിരെ ജാഗ്രത പാലിക്കുകയും കുടയും സൺസ്‌ക്രീനും ഉപയോഗിച്ച് അവ പ്രതിരോധിക്കുകയും ചെയ്യണമെന്നും ദാഹിക്കാൻ കാത്തിരിക്കാതെ ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa