Friday, September 20, 2024
IndiaTop StoriesWorld

രക്ഷപ്പെട്ട ഷെയ്ക്ക് ഹസീന ഡോവലുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യു പിയിലെ ഹിൻഡൺ എയർബേസിൽ ഇറങ്ങിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.

അഞ്ച് തവണ ബംഗ്ലാദേശ്  പ്രധാനമന്ത്രിയായ 76-കാരിയായ ഷെയ്ഖ് ഹസീന, രാജ്യത്ത് സർക്കാർ ജോലികൾക്കുള്ള ക്വാട്ടയെച്ചൊല്ലി നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ 300-ലധികം പേർ മരിച്ചതിനെത്തുടർന്ന് തൻ്റെ സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതയാകുകയായിരുന്നു.

അതേ സമയം ബംഗ്ലാദേശിലെ ജനങ്ങളോട് നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ, ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വഖാർ-ഉ-സ്സമാൻ സൈന്യം ഒരു “ഇടക്കാല സർക്കാർ” രൂപീകരിക്കുമെന്ന് അറിയിക്കുകയും പ്രതിഷേധക്കാരോട് ഇറങ്ങിപ്പോകാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. ലണ്ടനിൽ രാഷ്ട്രീയ അഭയം തേടുമെന്ന് കരുതപ്പെടുന്ന ശൈഖ് ഹസീന ഇന്ന് ഇന്ത്യ വിടാൻ സാധ്യത കുറവാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്