ഏപ്രിൽ 18 ന് ശേഷം രേഖപ്പെടുത്തിയ ട്രാഫിക് പിഴകളിൽ ഇളവ് ലഭിക്കുന്ന സിസ്റ്റം വ്യക്തമാക്കി സൗദി മുറൂർ
റിയാദ്: സൗദി ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (75) അനുസരിച്ച് ഈ വർഷം ഏപ്രിൽ 18 മുതൽ രജിസ്റ്റർ ചെയ്ത ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ കുറയ്ക്കുന്നതിനുള്ള സംവിധാനം മുറൂർ ഓർമ്മിപ്പിച്ചു.
ട്രാഫിക് നിയമ ലംഘനം രജിസ്റ്റർ ചെയ്തയുടൻ തന്നെ പിഴയിൽ 25% കിഴിവ് ബാധകമാകും. 30 ദിവസത്തേക്കാണ് ഇളവ് ലഭിക്കുക.
അതേ സമയം ഈ 25% ഇളവ് മിനിമം തലത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ട്രാഫിക് ലംഘനങ്ങൾക്കാണു ബാധകമാകുക.
30 ദിവസത്തെ നിർദ്ദിഷ്ട ആനുകൂല്യ സമയപരിധി അവസാനിച്ചതിന് ശേഷമാണെങ്കിൽ യഥാർത്ഥ പിഴ സംഖ്യ തന്നെ അടക്കേണ്ടി വരും.
60 ദിസവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ പ്രസ്തുത സംഖ്യ നിയമലംഘകനിൽ നിന്ന് പിടിച്ചെടുക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa