വാഹനമോടിക്കും മുമ്പ് ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സൗദി റോഡ് സുരക്ഷാ വിഭാഗം
ജിദ്ദ: ഡ്രൈവറുടെയും കൂടെയുള്ളവരുടെയും സുരക്ഷയ്ക്കായി ഒരു വാഹനത്തിൽ യാത്ര ചെയ്യുന്നതിനുമുമ്പ് ശ്രദ്ധിക്കേണ്ട നാലു നിർദ്ദേശങ്ങൾ നൽകി സൗദി റോഡ് സെക്യൂരിറ്റി.
മതിയായ വിശ്രമം എടുക്കുക, യാത്രയ്ക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കുക, കാലാവസ്ഥ പരിശോധിക്കുക, വാഹനം നന്നായി പരിശോധിക്കുക എന്നിവയാണ് നാല് നിർദ്ദേശങ്ങൾ.
അതേ സമയം റോഡ് ഉപയോക്താക്കൾ, മഴ പെയ്താൽ വിൻഡ്ഷീൽഡ് വൈപ്പറുകൾ ഉപയോഗിക്കാനും തന്റെ വാഹനത്തിനും മുന്നിലുള്ള വാഹനത്തിനും ഇടയിൽ സുരക്ഷിതമായ അകലം പാലിക്കാനും റോഡ് സുരക്ഷാ വിഭാഗം ആഹ്വാനം ചെയ്തു.
ആവശ്യമില്ലാതെ ട്രാക്കുകൾ മാറുന്നത് ഒഴിവാക്കാനും ആവശ്യമെങ്കിൽ അത് സിഗ്നൽ ഉപയോഗിച്ചതിന് ശേഷം മാത്രമാക്കാനും ഓർമ്മിപ്പിച്ച റോഡ് സുരക്ഷാ വിഭാഗം കാഴ്ചക്കുറവുള്ള സാഹചര്യത്തിൽ വാണിംഗ് സിഗ്നൽ ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa