തണുപ്പ് കാലത്ത് ഈ പഴങ്ങളും, പാനീയങ്ങളും ശീലമാക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
മറ്റു സീസണുകളിലെന്ന പോലെ തണുപ്പുകാലത്തും ശരീരത്തിന് ജലാംശം ആവശ്യമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
ശരീരത്തിൻ്റെ ആരോഗ്യവും പ്രവർത്തനവും നിലനിർത്താൻ സഹായിക്കുന്നതിന്, ശൈത്യകാലത്ത് കുടിവെള്ളവും, മറ്റു ചൂടുള്ള പാനീയങ്ങളും കുടിക്കണമെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു.
വേനൽക്കാലത്ത്, ചൂടുള്ള കാലാവസ്ഥയിൽ ദാഹം കാരണം വെള്ളം കുടിക്കാൻ ആളുകൾ ഓർമ്മിക്കുമെന്നും, എന്നാൽ ശൈത്യകാലത്തെ തണുത്ത കാലാവസ്ഥ, ഇത് അവഗണിക്കുന്നതിന് കാരണമാകുമെന്നും അതോറിറ്റി വ്യക്തമാക്കി.
അതിനാൽ ദിവസം മുഴുവൻ വെള്ളം കുടിക്കാനും, ഗ്രീൻ ടീ, പാൽ, സൂപ്പ്, മറ്റു ചൂടുള്ള പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ഉറപ്പാക്കാനും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആളുകളോട് അഭ്യർത്ഥിച്ചു.
ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, ആപ്പിൾ, പിയർ തുടങ്ങിയ ജലസമൃദ്ധമായ പഴങ്ങൾ കഴിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അതോറിറ്റി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa