Sunday, September 22, 2024
Jeddah

ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.

ജിദ്ദ : സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റിസ (റിയാദ് ഇനിഷിയേറ്റിവ് ഫോർ സബ്സ്റ്റൻസസ് അബ്യുസ് ) ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജിദ്ദ തലാൽ ഇന്റര്നാഷനിൽ സ്കൂളിൽ കുട്ടികളും, അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് റിസ തലാൽ സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഷാനവാസ്. കെ. ടി കുട്ടികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അധ്യാപകരായ സ്വാലിഹ്, ഹാഷിം നാലകത്ത് തുടങ്ങിയവർ ചടങ്ങ് നിയന്ത്രിച്ചു. റിസ ജിദ്ദ സോണൽ കോ ഓർഡിനേറ്റർ ബിഷർ. പി. കെ താഴേക്കോട് ചടങ്ങിൽ പങ്കെടുത്തു.

ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി സൗദി അറേബ്യയിലെയും, വിവിധ ഗൾഫ് രാജ്യങ്ങളിലെയും, കേരളത്തിലെയും പ്രമുഖ സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് റിസ ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയിൽ മാത്രം അര ലക്ഷത്തിലധികം കുട്ടികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കാൻ സാധിച്ചതായി റിസ ഭാരവാഹികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q