ഗല്ലി ഗൂഗ്ലി നാനോ ക്രിക്കറ്റ് & ഫാമിലി കാർണിവൽ ശ്രദ്ധേയമായി
ജിദ്ദ: കേരള എൻജിനിയേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വാരങ്ങളായി നടന്നുവന്ന ഗല്ലി ഗൂഗ്ലി നാനോ ക്രിക്കറ്റ് ടൂർണമെന്റ് ആൻഡ് ഫാമിലി കാർണിവൽ ശ്രദ്ധേയമായി.
ക്രിക്കറ്റ് ടൂർണമെന്റിൽ കെ കെ ആർ ചാമ്പ്യന്മാരായി. ഫൈനലിൽ ടീം ലോതേഴ്സിനെയാണ് അവർ തോൽപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങളിൽ കെ കെആർ ടീം കെ ഇ എഫിനെയും , ലോതേഴ്സ് ടീം ടസ്‌കേഴ്‌സിനെയും പരാജയപ്പെടുത്തി. കെ കെ ആറിന്റെ യാസിർ കോയ മത്സരത്തിലെ മികച്ച കളിക്കാരനായി. ടൂർണമെൻറ് ലെ മികച്ച ബാറ്റ്സ്മാനായി സത്താറിനെയും ബോളർ ആയി യാസിർ കോയയെയും തിരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡിനു ടി സി എഫ് അർഹരായി. വിജയികൾക്ക് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ചാമ്പ്യൻസ് കപ്പ് കൈമാറി.
പ്രമുഖ ടീമുകളുടെ മത്സരങ്ങൾക്ക് പുറമേ ജിദ്ദയിലെ സ്കൂൾ ടീമുകളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടന്നു. ഫൈനലിൽ അൽ വുറൂദ് ഇൻറർനാഷണൽ സ്കൂളിനെ പരാജയപ്പെടുത്തി ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാരായി. സെമി ഫൈനൽ മത്സരങ്ങളിൽ ഡൽഹി പബ്ലിക് സ്കൂളും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൻറെ ബി ടീമും പുറത്തായിരുന്നു. ഫൈനൽ മത്സരത്തിലെ താരമായി സീഷാനെ തിരഞ്ഞെടുത്തു. മത്സരങ്ങളിലെ മികച്ച ബാറ്റ്സ്മാനായി ജോയലിനേയും ബോളറായി ഉമൈറിനെയും തിരഞ്ഞെടുത്തു. സ്കൂൾ ടീം ചാമ്പ്യൻഷിപ്പിന്റെ താരമായി ജോയലിനേയും പ്രതിഭാധനനായ ഭാവി താരമായി ഹസ്സനെയും തിരഞ്ഞെടുത്തു.
ക്രിക്കറ്റ് ടൂർണ്ണമെന്റിനോടൊപ്പം കുടുംബങ്ങൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച ഫാമിലി കാർണിവലിൽ, നാസർ ബഷീർ, റഷ നൗഫൽ, ഷംല നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ചിത്ര കലാ പ്രദർശനങ്ങളും കരകൗശല ശാലകളും, കിഡ്സ് സോൺ, ഫുഡ് സ്റ്റാളുകൾ, ക്ലിക്ക് ഓൺ ഇലക്ട്രോണിക്സ് അപ്ലയൻസസിന്റെ ആദായ വില്പനശാല എന്നിവ ഫൺഫയറിന്റെ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു.
കൊച്ചിൻ ഹബീബ് നേതൃത്വം നൽകിയ ജിദ്ദാ ബീറ്റ്സിന്റെ ലൈവ് ഓർക്കസ്ട്ര കാണികൾക്ക് ആവേശമായി. നിഷിൻ, ഫിർദൗസ്, റസിൻ, സാബിർ എന്നിവരുടെ പിന്നണി സംഗീതത്തിൽ പ്രവീൺ, റഹ്മാൻ, ആഷിക്, സച്ചിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പരിപാടിയോട് അനുബന്ധിച്ച് നടന്ന റാഫിൾ ഡ്രോയിൽ ഒന്നാംസമ്മാനമായ ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം കാണാനുള്ള മുംബൈയിലേക്കുള്ള രണ്ടു വിമാനം ടിക്കറ്റുകളും, രണ്ട് മാച്ച് ടിക്കറ്റുകളും, ഒരു രാത്രിയിലേക്കുള്ള ഹോട്ടൽ താമസം ഉൾപ്പെടെയുള്ള ബംബർ ഗിഫ്റ്റിനു ഷൈമ ഗഫൂർ അർഹയായി. രണ്ടാം സമ്മാനമായ എൽ ഇ ഡി ടിവിക്ക് സഫുവാനും മൂന്നാം സമ്മാനമായ മ്യൂസിക് സിസ്റ്റത്തിന് മിർഷാദും അർഹരായി. റെയ്മണ്ട് നൽകിയ ഗിഫ്റ്റ് വൗച്ചറിനു ഒമ്പത് പേർ അർഹരായി.
ക്ഷണിക്കപ്പെട്ട അതിഥികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, മാധ്യമപ്രവർത്തകർ, കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി മത്സരങ്ങൾക്കും കാർണിവലിനും സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ഇഖ്ബാൽ പൊക്കുന്ന്, അബ്ദുൽ റഷീദ്, ചെമ്പൻ അബ്ബാസ്, മോഹൻ ബാലൻ, ശ്രീറാം കുമാർ, വിവേക് മൊഹിലെ, സലാഹ് കാരാടൻ, മുഹമ്മദ് ബൈജു, അസീം സീഷാൻ, അബ്ദുൽഹഖ് തിരൂരങ്ങാടി, നൗഫൽ പാലക്കോത്ത്, കെ ടി എ മുനീർ തുടങ്ങിയവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കമ്മിറ്റി അംഗങ്ങളായ അൻസാർ, ഷഹീർ ഷാ, റിഷാദ് അലവി, ഷാഹിദ് മലയിൽ, താജുദ്ദീൻ, റോഷൻ മുസ്തഫ, തൻസീം, അജ്മൽ അജു, അജ്മൽ അബ്ദുൽജബ്ബാർ, സാബിർ, ഷാഹിദ്, സഫുവാൻ, ഹാരിസ് എന്നിവരും പുരസ്‌കാര വിതരണത്തിൽ പങ്കാളികളായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa