ആരെയും വിസ്മയിപ്പിച്ച് റിയാദ് സീസൺ ഫെസ്റ്റ്; ഒരു മാസം കൊണ്ട് സന്ദർശകരായെത്തിയത് 56 ലക്ഷം പേർ
ജനറൽ എൻ്റർടെയ്ന്മെൻ്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദിൽ നടക്കുന്ന റിയാദ് സീസണിൽ ഇത് വരെ സന്ദർശനം നടത്തിയത് 56 ലക്ഷത്തിലധികം പേരെന്ന് റിപ്പോർട്ടുകൾ. വെറും ഒരു മാസം കൊണ്ടാണു ഇത്രയും സന്ദർശകരെ ആകർഷിക്കാൻ സാധിച്ചതെന്നതാണു ഏറെ ശ്രദ്ധേയം.
റിയാദ് സീസണിൽ ഈ ഒരു മാസക്കാലയളവിൽ സന്ദർശിച്ച ടൂറിസ്റ്റുകളുടെ എണ്ണം മാത്രം ഒരു ലക്ഷം കവിയുമെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിരവധി പരിപാടികൾ സന്ദർശകരുടെ ആധിക്യം കാരണം നേരത്തെ തന്നെ ബുക്കിംഗ് നിർത്തി വെക്കേണ്ട സാഹചര്യം വിവിധ ദിനങ്ങളിൽ ഉണ്ടായിട്ടുണ്ട്.
24,000 സീസണൽ വർക്കേഴ്സും 22,000 പാർട്ട് ടൈം വർക്കേഴ്സും ഉൾക്കൊള്ളുന്ന ശക്തമായ മാൻ പവറുള്ള 280 സൗദി കംബനികൾ നടത്തുന്ന ശക്തമായ എൻ്റർടെയ്ന്മെൻ്റ് പ്രോഗ്രാമാണു റിയാദ് സീസൺ എന്ന് അതോറിറ്റി ചെയർമാൻ തുർക്കി ആലു ശൈഖ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa