ഇങ്ങനെയും ഒരു ഭരണാധികാരി; മനം കവർന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ്
അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ് നിന്നത് തൻ്റെ എളിമയും പെരുമാറ്റവും ജനങ്ങളോടുള്ള ഇടപഴകലിൻ്റെ പ്രത്യേകത കൊണ്ടും ആയിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനു അബുദാബിയിൽ നൽകിയ സ്വീകരണച്ചടങ്ങിൽ അഭിവാദ്യമർപ്പിക്കാനെത്തിയ കുട്ടികൾക്ക് കൈ കൊടുക്കുന്നതിനിടെ തൻ്റെ നേരെ ആയിഷ എന്ന പെൺ കുട്ടി നീട്ടിയ കൈകൾ ശൈഖ് മുഹമ്മദ് ബിൻ സായിദ് കാണാതെ പോകുകയും കുട്ടിക്ക് കൈ കൊടുക്കാൻ സാധിക്കാതെ വരികയും ചെയ്തു.
പിന്നീട് പരിപാടിയുടെ വീഡിയോ ശ്രദ്ധയിൽ പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് ആ പെൺ കുട്ടിയുടെ വീട്ടിൽ നേരിട്ട് ചെന്ന് കുട്ടിക്ക് കൈ കൊടുക്കുകയും ചുംബനം നൽകുകയും ചെയ്തു.
പ്രസ്തുത രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ തരംഗം തന്നെ ഉണ്ടാക്കിയിരുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദിൻ്റെയും മറ്റു ഇമാറാത്തി ഭരണ നേതൃത്വത്തിൻ്റെയും ജനങ്ങളോടുള്ള ബന്ധത്തിൻ്റെ ആഴമാണു പ്രസ്തുത സംഭവം സൂചിപ്പിക്കുന്നത്.
നേരത്തെ തൻ്റെ കൊട്ടാരത്തിലെ മലയാളിയായ ജീവനക്കാരൻ അസുഖ ബാധിതനായി ആശുപത്രിയിൽ കിടന്നപ്പോൾ ശൈഖ് മുഹമ്മദ് നേരിട്ടെത്തി വിവരങ്ങൾ അന്വേഷിച്ച വാർത്തയും ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa