Saturday, April 19, 2025
Jeddah

സഹലിന് സാബിൻ എഫ്.സി യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ഫുട്ബോൾ താരവും സാബിൻ എഫ്.സിയുടെ കളിക്കാരനുമായ സഹൽ എന്ന കുട്ടാപ്പു (അരീക്കോട്)ന് ക്ലബ്ബ് യാത്രയയപ്പ് നൽകി.

നാല് വർഷമായി ടീമിൻറെ മികച്ച കളിക്കാരിൽ ഒരാളായിരുന്നു സഹൽ. സാബിൻ എഫ്.സി സ്പോൺസറും സിഫ് പ്രസിഡന്റുമായ ബേബി നീലാബ്ര ഉപഹാരങ്ങൾ കൈമാറി.

ടീം പ്രസിഡൻറ് പി.വി സഫീർ കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു.  സെക്രട്ടറി അനീസ്‌ പൂങ്ങോട്, ടീം കോച്ച് സഹീർ പുത്തൻ, സക്കീർ സൂപ്പർ, മുഫിലാഷ്‌ മുസ്തഫ, നിസാർ പാലയിൽ, ഫിയാസ്‌ പാപറ്റ, ഇസ്ഹാക്ക്‌ കൊട്ടപ്പുറം, മുജീബ്‌ പൂങ്ങോട്‌, ടീം ക്യാപ്റ്റൻ തൗഫീഖ്‌, ഫഹദ് നീലാമ്പ്ര, ഷഫീൽ ഈസ്റ്റേൺ, ഷഹീൻ ഈസ്റ്റേൺ തുടങ്ങിയവർ സംസാരിച്ചു.  

ഷഫീഖ് കുരിക്കൾ സ്വാഗതവും കെ.സി ശരീഫ് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa