ജിദ്ദ-യാംബു റോഡിൽ സ്പീഡ് പരിധി 140 കിലോമീറ്റർ ആക്കുന്നു
ജിദ്ദ: ജിദ്ദ-യാംബു റോഡിലെ സ്പീഡ് പരിധി പുന:നിശ്ചയിക്കുന്നതായി റോഡ് സെക്യൂരിറ്റി സെപ്ഷ്യൽ ഫോഴ്സ് അറിയിച്ചു. സെപ്തംബർ 17 വ്യാഴാഴ്ച മുതലായിരിക്കും വേഗതാ പരിധിയിൽ മാറ്റം വരിക.
ചെറിയ വാാഹനങ്ങൾക്ക് പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്റർ ആയിരിക്കും. ബസുകൾക്ക് 100 കിലോമീറ്ററും ട്രക്കുകൾക്ക് 80 കിലോമീറ്ററുമായാണു പരമാവധി വേഗത നിശ്ചയിച്ചിട്ടുള്ളത്.
ജിദ്ദ തുവ്വൽ ബ്രിഡ്ജ് എക്സിറ്റ് (871) മുതൽ യാംബു ബ്രിഡ്ജ് കോംപ്ളക്സ് എക്സിറ്റ് (1050) വരെയും തിരിച്ചുമായിരിക്കും പുതുക്കിയ വേഗതയിൽ പോകുന്നതിനുള്ള അനുമതി.
നിശ്ചിത വേഗതയിൽ അധികം വാഹനങ്ങൾ ഓടിക്കരുതെന്നും കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുന്ന സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
വാഹനങ്ങളുടെ വേഗതാ പരിധി കാണിച്ച് കൊണ്ടുള്ള സൂചകങ്ങൾ അത്രയും വേഗതയിൽ വാഹനങ്ങൾ ഓടിക്കുന്നതിനല്ല മറിച്ച് പരമാവധി അനുവദിച്ച വേഗതയെ ഓർമ്മിപ്പിക്കുന്നതിനാണെന്നും റോഡ് സെക്യൂരിറ്റി ഫോഴ്സ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa