Tuesday, December 3, 2024
Trending Stories

ഭാവിയുടെ റിക്ഷ; റോബോട്ട് റിക്ഷ വലിക്കുന്ന വീഡിയോ വൈറലാകുന്നു

റിക്ഷ വലിക്കാൻ മനുഷ്യന് പകരം റോബോട്ട് വന്നാൽ എങ്ങനെയിരിക്കും? ഇത്തരം പറഞ്ഞു തരാൻ ആദം സാവജ്‌ തയ്യാറാണ്. വെറും ആനിമേഷനോ ഭാവനയോ ഒന്നുമല്ല. മറിച്ച്, നേരിട്ട് റോബോ-റിക്ഷയിൽ കയറിക്കൊണ്ട് തന്നെ.

അമേരിക്കയിലെ റോബോട്ട് നിർമ്മാണ കമ്പനിയായ ബോസ്റ്റോൺ ഡൈനാമിക്സ് നിർമ്മിച്ച “സ്പോട്ട്” എന്ന പേരുള്ള റോബോട്ട് വലിക്കുന്ന റിക്ഷയിലാണ് ആദം കയറിയത്. വ്യത്യസ്തമായ രൂപത്തിൽ ചലിക്കാൻ കഴിയുന്ന വിവിധ സവിശേഷതകളുള്ള സ്പോട്ടിന് തടസ്സങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് നാവിഗേഷൻ അനുസരിച്ച് സഞ്ചരിക്കാനും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രതികരിക്കാനുമുള്ള കഴിവുണ്ട്.

ഡിവൈസുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന റോബോട്ട് വലിക്കുന്ന റിക്ഷയിൽ കയറി യാത്ര ചെയ്ത ആദമിന്റെ വീഡിയോ കഴിഞ്ഞദിവസം ഒരു ഐഎഎസ് ഉദ്യോഗസ്ഥ ട്വിറ്ററിൽ റീപോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും വൈറലായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa