Sunday, April 20, 2025
OICCTop Stories

എന്ത് കൊണ്ടാണു രണ്ടാം വിവാഹം കഴിക്കുന്ന പുരുഷന്മാർ തന്നേക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെ വധുവായി ആഗ്രഹിക്കുന്നത് ?

ജിദ്ദ: രണ്ടാം വിവാഹം കഴിക്കുന്ന പുരുഷന്മാർ എന്ത് കൊണ്ടാണു തന്നേക്കാൾ പ്രായം കുറഞ്ഞ സ്ത്രീയെ വധുവായി ലഭിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനു സൈക്കോളജിസ്റ്റ് ഫഹ്ദ ബാവസീർ വിശദീകരണം നൽകി.

തങ്ങൾ എപ്പോഴും യുവാക്കളാണെന്ന ധാരണയിലുള്ളവരായതിനാലാണു ഭൂരിഭാഗം പുരുഷന്മാരും തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതെന്നാണു ഫഹ്ദ ബാവസീർ അഭിപ്രായപ്പെട്ടത്.

തന്നെ ഇപ്പോഴും എതിർ ലിംഗക്കാർക്ക് ആവശ്യമുണ്ടെന്ന തോന്നൽ രണ്ടാം വിവാഹം കഴിക്കുന്ന പുരുഷന്മാർക്കുള്ളതയും ഫഹ്ദ കൂട്ടിച്ചേർത്തു.

പ്രശസ്ത അറബ് ചാനൽ റൊറ്റാന ഖലീജിയയിലെ സയ്യിദതീ എന്ന പ്രോഗ്രാമിലായിരുന്നു ഫഹ്ദ ബാവസീർ തൻ്റെ നിരീക്ഷണം വെളിപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്