മസ്ക്കത്തിൽ കൊതുക് നിവാരണ കാമ്പയിനിന് ചൊവ്വാഴ്ച തുടക്കം
ഈഡിസ് ഈജിപ്തി കൊതുകുകളുടെ നിവാരണത്തിനായി മസ്ക്കത്തിൽ വിപുലമായ കാംബയിൻ ചൊവ്വാഴ്ച മുതൽ ആരംഭിക്കും.
ആരോഗ്യമന്ത്രി ഡോ: അഹമദ് മുഹമ്മദ് അൽ സഈദിയുടെ നേതൃത്വത്തിൽ വടക്കൻ അൽ ഹെയ് ലിൽ മജ് ലിസ് അൽ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിൽ കാംബയിനു തുടക്കം കുറിക്കും. നമ്മൾ തുടങ്ങിയിട്ടുണ്ട് നമുക്ക് യോജിച്ച് പ്രവർത്തിക്കാം എന്നാണു കാംബയിനിൻ്റെ മുദ്രാവാക്യം.
മസ്ക്കറ്റിൽ നിരവധി ആളുകൾക്ക് ഡെങ്കിപ്പനി പകരാൻ കാരണമായ ഈഡിസ് ഈജിപ്തി കൊതുകുകളെ ഗവർണ്ണറേറ്റിൽ നിന്ന് തുരത്തുകയാണു കാംബയിനിൻ്റെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa