അടുത്ത ഹജ്ജിൽ 30 ശതമാനം തീർത്ഥാടകർക്കും പാകം ചെയ്ത ഭക്ഷണം നൽകും
30 ശതമാനം ഹാജിമാർക്കും അടുത്ത ഹജ്ജ് സീസണിൽ നേരത്തെ പാകം ചെയത ഭക്ഷണം നൽകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ:ഹുസൈൻ അൽ ഷരിഫ് അറിയിച്ചു.
സഖാഫ് ഫോറം സെക്കൻ്റ് എഡിഷനിൽ സംസാരിക്കുകയായിരുന്നു അദേഹം. 2020 ൽ 40 ശതമാനം ഹാജിമാർക്ക് നേരത്തെ പാകം ചെയ്ത ഭക്ഷണം നൽകാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് കാറ്ററിംഗ് മേഖല വെല്ലു വിളി നിറഞ്ഞതാണെങ്കിലും ഈ മേഖലയിൽ സംരംഭകർക്ക് വൻ അവസരമാണുള്ളതെന്നും ഹാജിമാർക്ക് ഭക്ഷണമെത്തിക്കാനുള്ള എല്ലാ മാർഗങ്ങളും സജ്ജീകരിക്കപ്പെടുമെന്നും ഹുസൈൻ ഷരിഫ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa