Sunday, November 10, 2024
Saudi ArabiaTop Stories

സൗദി വിസ സ്റ്റാംബിംഗ് ; വീണ്ടും പ്രതിസന്ധി വരുന്നു

സൗദി തൊഴിൽ വിസ സ്റ്റാംബിങിനു ഫിംഗർ പ്രിന്റ് ബാധകമാക്കിയത് പെരുന്നാൾ വരെ നീട്ടി വെച്ച ആശ്വാസത്തിലായിരുന്നു നിരവധി സൗദി തൊഴിലന്വേഷകർ.

എന്നാൽ ചില പ്രൊഫഷനുകളിലെ വിസ സ്റ്റാംബ് ചെയ്യാൻ യോഗ്യതാ ടെസ്റ്റ്‌ ബാധകമാക്കിയതാണിപ്പോൾ നിരവധി പേർക്ക് പ്രയാസമായിട്ടുള്ളത്.

നിർദ്ദിഷ്ട പ്രൊഫഷനുകളിലെ യോഗ്യതാ ടെസ്റ്റ്‌ റിസൾട്ട് ഇല്ലാത്തതിനാൽ ഇപ്പോൾ തന്നെ പലരുടെയും വിസ സ്റ്റാംബിങ് അപേക്ഷകൾ തള്ളിയതായി കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.

ഒന്നുകിൽ മുംബൈ അല്ലെങ്കിൽ ഡൽഹി എന്നീ സ്ഥലങ്ങളിൽ മാത്രമാണിപ്പോൾ യോഗ്യതാ ടെസ്റ്റ്‌ നടത്താൻ അവസരമുള്ളത്. ഇത് മലയാളികളടക്കമുള്ളവരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതോടൊപ്പം ചില പ്രൊഫഷനുകളിൽ ടെസ്റ്റ്‌ നടത്താനുള്ള കേന്ദ്രം തെരഞ്ഞെടുക്കാമുള്ള ഓപ്ഷൻ തന്നെ നിശ്ചിത വെബ്സൈറ്റിൽ ലഭ്യമാകാത്തതും പുലിവാലാകുന്നുണ്ടെന്ന് ഖൈർ എം ഡി ബഷീർ സൂചിപ്പിച്ചു.

സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാം അഥവാ യോഗ്യതാ ടെസ്റ്റ്‌ നിർബന്ധമായ 19 പ്രൊഫഷനുകളുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.

കാർ ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർ വാട്ടർ വെൽഡർ, ഫ്ലെയിം കട്ടർ, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ ഡിസ്റ്റ്രിബ്യൂഷൻ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ ഡിവൈസ് അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ,  പവർ ലൈൻസ് ഓപറേറ്റർ, ഇലക്ട്രോണിക് എക്സേഞ്ച് അസംബ്ലർ, ബിൽഡിംഗ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ് ഇൻസ്റ്റാളർ, ബോയിലേഴ്സ് ബ്ലാക്സ്മിത്ത്, കൂളിംഗ് ഡിവൈസസ് അസംബ്ലർ, എച്ച്‌ വി എ സി മെക്കാനിക് എന്നിവയാണ് 19 പ്രൊഫഷനുകൾ.

യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ പോയാൽ മതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്