എഴുപതാം വയസ്സിൽ സൽവക്ക് യൂണിവേഴ്സിറ്റി ബിരുദം
ദമാം: സൗദി പൗര സൽവ അൽ ഒമാനി തന്റെ 70 ആം വയസ്സിൽ യൂണിവേഴ്സിറ്റി ബിരുദം നേടിയ വാർത്ത ശ്രദ്ധേയമാകുന്നു.
ഇമാം അബ്ദു റഹ്മാൻ ബിൻ ഫൈസൽ സർവകലാശാലയിൽ നിന്നാണ് സോഷ്യോളജി വിഭാഗത്തിൽ എഴുപത് കാരിയായ സൽവ ബിരുദം നേടിയത്.
ആത്മസാക്ഷാത്കാരത്തിനും അഭിലാഷത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് സൽവ തെളിയിച്ചിരിക്കുകയാണ്. യൂണിവേഴ്‌സിറ്റി പഠനത്തിൽ കൊച്ചുമക്കളുടെ പ്രായത്തിലുള്ള പെൺകുട്ടികളുടെ ഇടയിൽ ഇരുന്നപ്പോൾ സൽവ നാണിച്ചില്ല, കാരണം ബുദ്ധിമുട്ടുള്ളത് നേടാനും അസാധ്യമായതിനെ മറികടക്കാനുമുള്ള അഭിലാഷവും ഇച്ഛാശക്തിയും അവർക്കുണ്ടായിരുന്നു,
18 ആം വയസ്സിൽ വിവാഹത്തോടനുബന്ധിച്ച് ഹൈസ്കൂൾ പഠനം ഉപേക്ഷിച്ച സൽ വ പിന്നീട് വളരെക്കാലത്തെ അഭാവത്തിന് ശേഷം ആണ് പഠന മേഖലയിലേക്ക് തിരിച്ചെത്തി സോഷ്യോളജിയിൽ ബിരുദം നേടുന്നത്.
താൻ ഒരു ലക്ഷ്യം വെക്കുകയും ക്ഷമയോടെയും അറിവിനായുള്ള ആഗ്രഹത്തോടെയും അത് നേടാൻ ശ്രമിക്കുകയും ചെയ്തുവെന്നും സൽ വ ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിക്ക് അസാധ്യമായത് നേടുന്നതിന് സ്വപ്നങ്ങളിലും പ്രതീക്ഷകളിലും മുറുകെ പിടിക്കേണ്ടത് അനിവാര്യമാണെന്നാണ് പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സൽ വയുടെ സന്ദേശം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa