സൗദിയിൽ ഖാത്ത് കടത്താൻ ശ്രമിച്ച രണ്ട് ഇന്ത്യക്കാർ പിടിയിൽ; മുന്നറിയിപ്പുകൾ അവഗണിച്ച് പ്രവാസികൾ
ജിസാൻ: ചരക്ക് വാഹനത്തിനുള്ളിൽ അറകളിൽ സൂക്ഷിച്ച 156 കിലോഗ്രാം ഖാത്തുമായി രണ്ട് ഇന്ത്യക്കാർ ജിസാൻ സെക്യൂരിറ്റി പട്രോളിംഗ് വിഭാഗത്തിന്റെ പിടിയിലായി.
പ്രതികളെ ആവശ്യമായ നടപടികൾ സ്വീകരിച്ച്.ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
നിരോധിത മയക്ക് മരുന്ന് വിഭാഗത്തിൽ പെട്ട ചെടിയായ ഖാത്ത് ജിസാനിൽ നിന്ന് മറ്റു പ്രവിശ്യകളിലേക്ക് കടത്താൻ ശ്രമിച്ച മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ പലപ്പോഴായി സൗദി ജയിലിൽ അകപ്പെട്ടിട്ടുണ്ട്.
താത്ക്കാലിക ലാഭം കണ്ട് മാത്രമാണ് പലപ്പോഴും പല പ്രവാസികളും ഖാത്ത് കടത്താൻ ശ്രമിക്കുന്നത്.
എന്നാൽ ഖാത്ത് കടത്തുക എന്ന അധാർമ്മികതക്ക് പുറമെ ഇന്ത്യൻ സമൂഹത്തിനു തന്നെ അപമാനമായി മാറുകയാണ് പല പ്രവാസികളും.
പലപ്പോഴും അറേബ്യൻ മലയാളി തന്നെ ഇത് സംബന്ധിച്ച് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ പെട്ടെന്ന് പോക്കറ്റിലാകുന്ന പണം മുന്നിൽ കണ്ട് പല പ്രവാസികളും മുന്നറിയിപ്പുകൾ അവഗണിക്കുന്നു എന്നത് ഏറെ ഖേദകരം തന്നെയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa