സൗദി സന്ദർശിക്കാൻ ഇറാൻ പ്രസിഡന്റിന് സൽമാൻ രാജാവിന്റെ ക്ഷണം
ഇറാൻ സന്ദർശിക്കുന്ന സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുമായി കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയിൽ ഇറാൻ പ്രസിഡന്റിനു സൽമാൻ രാജാവിന്റെ അഭിവാദ്യങ്ങൾ അറിയിക്കുമെന്നും സൗദി സന്ദർശിക്കാനുള്ള രാജാവിന്റെ ഔദ്യോഗിക ക്ഷണം ഇറാൻ പ്രസിഡന്റിനു കൈമാറുമെന്നും പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കാൻ ഇറാൻ ശക്തമായ നിലപാട് സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.
ദീർഘ കാലത്തെ ഇടവേളക്ക് ശേഷം ഇറാനും സൗദിയും തമ്മിലുള്ള ബന്ധങ്ങൾ വീണ്ടും ദൃഡമായത് അറബ് മേഖലയിൽ വലിയ ആശ്വാസം പകർന്നിട്ടുണ്ട്.
ഇറാൻ സൗദിയിലെ തങ്ങളുടെ എംബസിയും കോൺസുലേറ്റുമെല്ലാം എഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa